Home News കാണാതായ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

0

വിജയവാഡ: ഗുണ്ടൂരില്‍ നിന്നു കാണാതായ ടെക്കി യുവതിയെ വിജയവാഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച്ച വിജയവാഡയിലെ ശിഖാമണി സെന്റര്‍ റോഡരികിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. കോവിഡ് സാഹചര്യത്തെ തുടര്‍ന്നു ഒരു വര്‍ഷത്തിലേറെയായി ഗുണ്ടൂരിലെ വീട്ടില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്തു വരികയായിരുന്നു. ഞായറാഴ്ചയാണ് യുവതിയെ പെട്ടെന്ന് കാണാതായത്.ഞായറാഴ്ച്ച പുറത്തേക്കു പോയ യുവതി പിറ്റേദിവസമായിട്ടും തിരികെ വന്നില്ല. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യഒുവതിയെ വിജയവാഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടമരണമാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ശരീരത്തില്‍ മുറിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here