Home News മീ ടൂ ആരോപണം; ഒളിവിൽ പോയ വ്ളോഗർക്കായി ഊർജ്ജിത തിരച്ചിൽ

മീ ടൂ ആരോപണം; ഒളിവിൽ പോയ വ്ളോഗർക്കായി ഊർജ്ജിത തിരച്ചിൽ

0

കൊച്ചി: വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന. ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെയാണ് ഒളിവിൽ പോയത്. ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിനായായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്തിനെതിരേ പരാതി നൽകിയത്.2020 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽവെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.ദിവസങ്ങൾക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളിൽ ശ്രീകാന്ത് വെട്ടിയാർക്കെതിരേ ‘മീടൂ’ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here