കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചുവന്നയാൾ അറസ്റ്റിൽ. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷാ (43) ണ് അറസ്റ്റിലായത്. പതിനേഴുകാരിയുടെ പരാതിയിൽ താമരശ്ശേരി സി ഐ ടി എ അഗസ്‌റ്റിൻ ആണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.പെൺകുട്ടിയെ വർഷങ്ങളായി പ്രതി പീഡിപ്പിച്ചുവരികയായിരുന്നു. ഭയത്തെ തുടർന്ന് പെൺകുട്ടി ഒന്നും പുറത്ത് പറയാതിരിക്കുകയായിരുന്നു. നാലാം ക്ലാസ്സ് മുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതീഷിനെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.