തൃശൂർ: സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ്യു നേതാവിനെ സംഘടനയില്‍ നിന്നും പുറത്താക്കി. കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആണ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
സാമ്പത്തിക തട്ടിപ്പും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതും ഉള്‍പ്പടെ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ 14ന് സെക്രട്ടറി സ്ഥാനത്ത് നിന്നും ഡേവിഡിനെ മാറ്റിയിരുന്നു.
തുടരന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഇയാളെ സംഘടനയില്‍ നിന്നും പുറത്താക്കിയത്.