Home Local News വിഴിഞ്ഞത്ത് വീടിന്റെ മച്ചിന് മുകളിൽ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

വിഴിഞ്ഞത്ത് വീടിന്റെ മച്ചിന് മുകളിൽ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

0

തിരുവനന്തപുരം: വിഴിഞ്ഞത് വീടിന്റെ മച്ചിന് മുകളിൽ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. ശാന്തകുമാരി ആണ് കൊല്ലപ്പെട്ടത്. മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ അയല്‍വാസികളായ മൂന്ന് പേർ പിടിയിലായി. റഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ പിടിയിലായത് ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. വീടിന്റെ മച്ചിന് മുകളില്‍ മൃതദേഹം ഉപേക്ഷിച്ചു ഇവര്‍ കടന്നു കളയുകയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here