ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ചത് ബ്ലാക്ക്മാസുകാരാണെന്ന് പി.സി ജോര്‍ജ്. ബിഷപ് ഫ്രാങ്കോയെ അപമാനിച്ച് സഭയെ തകര്‍ക്കാനാണ് ശ്രമിച്ചത്. ലോകംമുഴുവനുമുള്ള ബ്ലാക്ക് മാസുകാരുടെ ചരിത്രം താന്‍ പരിശോധിച്ചു. അതില്‍ നിന്ന് തനിക്ക് മനസ്സിലായതാണിതെന്നു ജോര്‍ജ് പറഞ്ഞു.എസ്.പി ഹരിശങ്കറിന് നിക്ഷിപ്ത താല്‍പര്യമുണ്ട്. വിധി വന്നശേഷം അയാള്‍ കോടതിയെ വരെ അധിക്ഷേപിച്ചു സംസാരിച്ചു. വിധിയെ കുറിച്ച് ഡി.വൈ.എസ്.പി പറയുന്നത് കേട്ടില്ല. ഡി.വൈ.എസ്.പിയേയും മറ്റ് ഉദ്യോഗസ്ഥരേയും താന്‍ മഠത്തില്‍ നിന്ന് പിടിച്ചിട്ടുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.അതിനിടെ, രാവിലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. കേസില്‍ ബിഷപിനെ പരസ്യമായി ന്യായീകരിച്ചിരുന്ന പി.സി ജോര്‍ജ് കന്യാസ്ത്രീകളെ അധിക്ഷേപിക്കാനും മടിച്ചിരുന്നില്ല.
Home Uncategorized ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ചത് ബ്ലാക്ക്മാസുകാർ: പി സി ജോര്‍ജ്