Home News റെയിൽവേയിൽ ‘ഗാർഡ്’ തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്നു മാറ്റാൻ തീരുമാനം

റെയിൽവേയിൽ ‘ഗാർഡ്’ തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്നു മാറ്റാൻ തീരുമാനം

0

ന്യൂഡെൽഹി: റെയിൽവേയിൽ ‘ഗാർഡ്’ എന്ന തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്നു മാറ്റാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. അതനുസരിച്ച്, അസിസ്റ്റന്റ് ഗാർഡ് – അസിസ്റ്റന്റ് പാസഞ്ചർ ട്രെയിൻ മാനേജർ, ഗുഡ്സ് ഗാർഡ് – ഗുഡ്സ് ട്രെയിൻ മാനേജർ, സീനിയർ ഗുഡ്സ് ഗാർഡ് – സീനിയർ ഗുഡ്സ് ട്രെയിൻ മാനേജർ ആകും. സീനിയർ പാസഞ്ചർ ഗാർഡ് – സീനിയർ പാസഞ്ചർ ട്രെയിൻ മാനേജർ, മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ഗാർഡ് – മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ മാനേജർ എന്നിങ്ങനെ മാറും. തസ്തികയുടെ പേരു മാറുന്നതിന്റെ പേരിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാവില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here