Home State ധീരജ് വധക്കേസ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി

ധീരജ് വധക്കേസ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി

0

തൊടുപുഴ: ഇടുക്കി ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പമെത്തി കുളമാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറും.

കീഴടങ്ങിയ രണ്ടുപേരും കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ്. ഇവരുടെ പേര് ഇതുവരെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നില്ല. ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോൾ നിഖിൽ പൈലിക്കൊപ്പം ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു.

ധീരജ് വധക്കേസിൽ ഇതുവരെ രണ്ടുപ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പോലീസ് കേസിൽ പ്രതിചേർത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here