തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിൻകര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റു.
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മർദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മർദ്ദനമേറ്റു.
കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ വിവരം പോലീസിൽ അറിയിച്ചെന്ന് ആരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.