Home News മുഖ്യമന്ത്രി പിണറായി വിജയനെ രാജാവെന്ന് പരിഹസിച്ച് ഗവർണർ ; വി ഡി സതീശൻ സർക്കാരിന്റെ അടുത്ത ആളെന്ന് ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി പിണറായി വിജയനെ രാജാവെന്ന് പരിഹസിച്ച് ഗവർണർ ; വി ഡി സതീശൻ സർക്കാരിന്റെ അടുത്ത ആളെന്ന് ആരിഫ് മുഹമ്മദ് ഖാൻ

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറയാതെ രാജാവെന്ന് പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിന്റെ അടുത്ത ആളാണ്. പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്‌) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും പരിഹാസ സ്വരത്തിൽ ഗവർണർ പറഞ്ഞു.പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ല. സംസ്ഥാന സർക്കാരിനും വി ഡി സതീശനുമെതിരേ രൂക്ഷവിമർശനമുന്നയിച്ചാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷെ മര്യാദ കാരണം പറയുന്നില്ല. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവർണർ അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here