കുവൈറ്റ്: കഴിഞ്ഞ വർഷം (2021) കുവൈറ്റിൽ നിന്ന് വിട്ടു പോയത് രണ്ട് ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ. മാനവശേഷി സമിതിയുടെ സ്ഥിതി വിവര കണക്ക് ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രമാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവരിൽ രണ്ടര ലക്ഷം പേർ സ്വകാര്യ മേഖലകളിലും ഏഴായിരം പേർ സർക്കാർ മേഖലയിലും ജോലി ചെയ്യുന്നവരാണ്. 41200 ഗാർഹിക തൊഴിലാളികളും കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയി. രാജ്യത്ത് ആകെ 27 ലക്ഷം പേരാണു ജോലി ചെയ്യുന്നത്. ഇവരിൽ 16. 2 % സ്വദേശികളാണു.തൊഴിൽ വിപണിയിലെ ആകെ തൊഴിലാളികളിൽ 6 ലക്ഷത്തി 39 ആയിരം പേർ അതായത് 22.8 % ഗാർഹിക മേഖലയിലാണു ജോലി ചെയ്യുന്നത്.കഴിഞ്ഞ വർഷം ഇരുപത്തി മൂന്നായിരം സ്വദേശികളാണു പുതുതായി ജോലിയിൽ പ്രവേശിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും സർക്കാർ മേഖലകളിലാണു എന്നും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.