Home State സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ കായികപരിശീലകനെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ കായികപരിശീലകനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0

പത്തനംതിട്ട: സ്കൂൾ വിദ്യാർഥിനിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ കായികപരിശീലകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കീഴ്‌വായ്പൂര് പാലമറ്റത്ത് റിട്ട.കേണൽ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) കീഴ്‌വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാർ അറസ്റ്റുചെയ്തത്. വോളിബോൾ കോച്ചായ ജോസഫ് തോമസ് നിരവധി പെൺകുട്ടികളെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറിൽ സംശയാസ്പദമായ നിലയിൽ ഇയാളെ നാട്ടുകാർ കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നാല് ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തതോടെ പണം വാ​ഗ്ദാനം ചെയ്ത് രക്ഷപെടാനും ഇയാൾ ശ്രമം നടത്തി.

മല്ലപ്പള്ളി സ്റ്റേഡിയത്തിലായിരുന്നു ആദ്യം ഇയാൾ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നത്. കോവിഡ് കാരണം മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂൾ ഗ്രൗണ്ടിലേക്ക് പരിശീലനം മാറ്റി. ചുറ്റുവട്ടത്തുള്ള മിക്ക സ്‌കൂളുകളിൽ നിന്നുമുള്ള പെൺകുട്ടികൾ ഇയാളുടെ സ്ഥാപനത്തിൽ കോച്ചിങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാൾ എത്തിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങരൂർ ചിറയ്ക്ക് സമീപം വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയാണ് നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് വാഹനം തടഞ്ഞത്.

ഒറ്റയ്ക്കൊരു പെൺകുട്ടി മാത്രമാണ് കാറിലെങ്കിൽ ലൈംഗികാതിക്രമം നടത്താൻ റിട്ട. കേണലിന് മടിയില്ലായിരുന്നു. ഇയാൾ കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്നും പെരുമാറുന്നുവെന്നും നേരത്തേ പരാതി ഉയർന്നിരുന്നു. പിടികൂടിയവർക്ക് ഒരു ലക്ഷം രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്രേ. പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയുടെ മൊഴി വാങ്ങി പൊലീസ് കേസെടുത്തു.

നാട്ടുകാരും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ച് വരികയായിരുന്നു. എന്നാൽ, തെളിവുകളോ പരാതിയോ ഇല്ലാത്തതിനാൽ നടപടി എടുക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കാറിൽ കയറ്റിയത്. കുട്ടിയുടെ പരാതി പ്രകാരം പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here