Home State പുതുവത്സരം ആഘോഷമാക്കാൻ സെക്സ് മാഫിയയും രം​ഗത്ത്

പുതുവത്സരം ആഘോഷമാക്കാൻ സെക്സ് മാഫിയയും രം​ഗത്ത്

0

തിരുവനന്തപുരം : ലഹരിക്കൊപ്പം പുതുവത്സര ആഘോഷത്തിന് കൊഴുപ്പേകാൻ സെക്സ് മാഫിയയും രം​ഗത്ത്. ഒരു വശത്ത് ലഹരി മാഫിയ സജീവമായി നീങ്ങുന്നതിനിടെ പണച്ചാക്കുകളുടെയടക്കം കിടപ്പറയിൽ പുതുവത്സര രാവിൽ കന്യകമാരെ എത്തിക്കുന്ന സെക്സ് റാക്കറ്റും സജീവമെന്നാണ് റിപ്പോർട്ട്. അഞ്ചു ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് പുതുവത്സര രാവിൽ കന്യകമാരെ കിടപ്പറയിലെത്തിക്കാൻ സെക്സ് റാക്കറ്റ് ആവശ്യപ്പെടുന്നതത്രേ.

ചിലരുടെ വാട്സാപ് സന്ദേശം പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതിസമ്പന്നർ അടങ്ങിയ വാട്സാപ് ​ഗ്രൂപ്പിലെ സന്ദേശമാണ് ചോർന്നത്. വാട്സാപ് ​ഗ്രൂപ്പിന്റെ അഡ്മിൻ വി​ഗ്​വാല എന്നറിയപ്പെടുന്ന ആൾ കൈമാറിയ രഹസ്യ സന്ദേശം മറ്റൊരു ​ഗ്രൂപ്പിലേക്ക് ഷെയർചെയ്യപ്പെട്ടതോടെയാണ് ഇക്കാര്യം പലരും അറിഞ്ഞത്. ഇതോടെ ​ഗ്രൂപ്പിലെ അം​ഗങ്ങളും അങ്കലാപ്പിലായി.

സിനിമാ മോഹവുമായി നടക്കുന്ന പെൺകുട്ടികളെയും ദരിദ്ര്യ കുടുംബത്തിലെ അം​ഗങ്ങളെയുമാണ് വി​ഗ് വാല വലയിലാക്കുന്നതത്രേ. മോഹനവാ​ഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ ഒപ്പം കൂട്ടുകയും പിന്നീട് സമ്പന്നർക്ക് കിടപ്പറയിൽ എത്തിച്ച് കൊടുക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലും മം​ഗളുരുവിലും അടക്കം ദക്ഷിണേന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ വലിയ സ്വാധീനമാണ് ഈ റാക്കറ്റിന് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിരവധി പെൺകുട്ടികളാണ് ഈ സംഘത്തിന്റെ വലയിൽ ഇതിനകം അകപ്പെട്ടത്. സിനിമാ – സീരിയൽ അവസരം തേടി നടക്കുന്ന കുട്ടികളാണ് സെക്സ് റാക്കറ്റിന്റെ വലയിൽ വിഴുന്നതിൽ അധികവും എന്നാണ് റിപ്പോർട്ട്. പുതുവർഷാഘോഷത്തിന്റെ മറവിൽ ലക്ഷങ്ങൾ കൊയ്യാനാണ് സെക്സ് റാക്കറ്റ് വീണ്ടും സജീവമായിരിക്കുന്നത്.

പ്രായം കുറഞ്ഞ യുവതികളെയാണ് ഇവർ രംഗത്തിറക്കുന്നത്. ഒറ്റരാത്രി കൊണ്ട് ലക്ഷങ്ങൾ നൽകാമെന്ന മോഹന വാഗ്ദാനവും ഇവർ നടത്തുന്നു. നക്ഷത്രഹോട്ടലുകളിലെ നിശാപാർട്ടികളിൽ പങ്കെടുപ്പിച്ചും ആഢംബര കാറുകളിൽ ടൂർ പോയും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി നൽകിയുമാണ് പെൺകുട്ടികളെ പാട്ടിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here