Home National സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു

സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു

0

കൊല്‍ക്കത്ത: ബിസിസിഐ (BCCI) അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ വര്‍ഷം ഗാംഗുലിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് കൊറോണ സ്ഥിരീകരിച്ചത്.

കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്ത സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കും. ഒമിക്രോണിന്റെ സാന്നിധ്യവും പരിശോധിക്കും. അടുത്തി ഗാംഗുലി തൃണമൂല്‍ എംപിയും ബംഗ്ലാ അഭിനേതാവുമായ ദേവിന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുത്തിരുന്നു.

ഈ വര്‍ഷം മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് രണ്ട് തവണയും ഗാംഗുലി ആശുപത്രിയിലെത്തിയത്. ആദ്യ തവണ നെഞ്ചുവേദന അനുഭവപ്പെട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ബുദ്ധിമുട്ട് തോന്നുകയായിരുന്നു. ജനുവരി 28ന് ആഞ്ചിയോപ്ലാസ്റ്റിയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here