Home Local News മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം

0

കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈൽ ഫോൺ വാങ്ങിമടങ്ങുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിലായി. കിടപ്രം വടക്ക് കാട്ടുവരമ്പേൽ വീട്ടിൽ അമ്പാടി ശേഖറിനെ(18)യാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകൽ അയൽവീടിന്റെ വാതിൽതകർത്താണ് മോഷണം നടത്തിയത്.

മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയംതേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്. എസ്ഐമാരായ ബി.അനീഷ്, ശരത്ചന്ദ്രൻ, എന്നിവരാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here