Home State തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കാണാതായ സ്റ്റാഫ് നഴ്സ് വീട്ടിൽ മടങ്ങിയെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കാണാതായ സ്റ്റാഫ് നഴ്സ് വീട്ടിൽ മടങ്ങിയെത്തി

0

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കാണാതായ സ്റ്റാഫ് നഴ്സ് ഋതുഗാമി (33) വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം മുൻപ് ആരോടും പറയാതെ നാഗർകോവിലിലേക്ക് പോകുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഭാര്യയുടെ മൊബൈലിലേക്കു വിളിച്ച് താൻ നാഗർകോവിലിൽ ഉണ്ടെന്നും ഉച്ചയോടെ തിരിച്ചെത്തുമെന്നും അറിയിച്ചു.

കൊഞ്ചിറവിള സമദർശിനി നഗറിൽ താമസിച്ചിരുന്ന ഋതുഗാമി ഭാര്യയുമായി വഴക്കിട്ടാണ് ആരോടും പറയാതെ നാടുവിട്ടത്. തുടർന്ന് നാഗർകോവിലിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഋതുഗാമിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഭാര്യാസഹോദരൻ പൊലീസിൽ പരാതി നൽകി. ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തിൽ നാലാഞ്ചിറയില്‍ ബൈക്ക് വെച്ച്‌ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഒടുവിൽ ഋതുഗാമി തന്നെ ഭാര്യയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

കേസ് എടുത്തിരുന്നതിനാൽ ഋതുഗാമിയെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here