തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് എഡിജിപിമാർക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
കെ പത്മകുമാർ, എസ്. ആനന്ദ കൃഷ്ണൻ, നിധിൻ അഗർവാൾ എന്നിവരുടെ സ്ഥാനകയറ്റ ശിപാർശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവർ ഓരോരുത്തരായി ഡിജിപിമാരാകും.
ഐജി ബൽറാം കുമാർ ഉപാധ്യായ എഡിജിപിയാകും. ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ഡിഐജിമാരായ പി. പ്രകാശ്, കെ. സേതുരാമൻ, അനൂപ് ജോണ് കുരുവിള എന്നിവർ ജനുവരിയിൽ ഐജിമാരാകും.