എടത്വ: പോളവാരാനായി ഇറങ്ങിയ കര്‍ഷകന്‍ പാടത്ത് മരിച്ച നിലയില്‍. എടത്വ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കോഴിമുക്ക് എലിപ്പള്ളില്‍ ജോര്‍ജ്ജ് തോമസ് (ജോസ്-46) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.30-ന് പാണ്ടങ്കരി പൊട്ടടി പാടത്താണ് മൃതദേഹം കണ്ടത്. കര്‍ഷകനായ ജോസ് രാവിലെ പോളവാരാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.
ഉച്ചഭക്ഷണത്തിന് ജോസ് എത്താഞ്ഞതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം പാടത്ത് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പോലീസ് പ്രാഥമിക നടപടി പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സിജി. മക്കള്‍ : അജിത്ത്, അരുണ്‍, അലന്‍. മൂവരും വിദ്യാര്‍ത്ഥികളാണ്.