Home Local News കോഴിക്കോട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

കോഴിക്കോട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

0

കോഴിക്കോട്: തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

മലയിൽ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്. അടുക്കള ഭാഗത്തെ സൺഷേഡിന്റെ നിർമാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ഉണ്ണിയുടേയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാർപ്പ് പതിച്ചത്. ഉണ്ണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തേപ്പുപണിക്കാരനാണ് മരിച്ച ഉണ്ണി.

LEAVE A REPLY

Please enter your comment!
Please enter your name here