Home State തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ആദ്യ സിനിമ ഗാനം പാടി മരട് ജോസഫ്

തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ആദ്യ സിനിമ ഗാനം പാടി മരട് ജോസഫ്

0

കൊച്ചി : നൂറുകണക്കിന് നാടകഗാനങ്ങൾ പാടി അഭിനയിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്ത മരട് ജോസഫ് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ആദ്യസിനിമ ഗാനം പാടി.

സഹീർ അലി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്’ എന്ന സിനിമയ്ക്കു വേണ്ടിയാണ് മരട് ജോസഫ് പാടിയത്.

സംഗീതസംവിധായകൻ അജയ് ജോസഫാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

ആരോഗീയ വേളാങ്കണ്ണി അമ്മ എന്നു തുടങ്ങുന്ന ഗാനമാണ് വാഴക്കാല മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തത്.

പി. ജെ. ആന്റണി, ജോബ് മാസ്റ്റർ എന്നിവരുടെ അനേകം നാടകഗാനങ്ങൾ പാടിയിട്ടുള്ള മരട് ജോസഫിനെ സിനിമയിൽ പാടിക്കാനുള്ള നിയോഗം ജോബ് മാസ്റ്ററുടെ മകനായ അജയ് ജോസഫിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here