മുൻ എം​എ​ല്‍​എ കെകെ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ ആ​ശ്രി​ത നി​യ​മ​നം ന​ല്‍​കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: അ​ന്ത​രി​ച്ച ചെ​ങ്ങ​ന്നൂ​ര്‍ എം​എ​ല്‍​എ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ ആ​ശ്രി​ത നി​യ​മ​നം ന​ല്‍​കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ പ്ര​ത്യേ​ക ത​സ്തി​ക സൃ​ഷ്ടി​ച്ചാ​യി​രു​ന്നു നി​യ​മ​നം. ഇ​തു​ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി അ​നു​വ​ദി​ച്ചാ​ണ് നി​യ​മ​നം ത​ട​ഞ്ഞ​ത്. എം​എ​ല്‍​എ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ന് ആ​ശ്രി​ത​നി​യ​മ​നം ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്‍ ആ​ര്‍. പ്ര​ശാ​ന്തി​നാ​ണ് ആ​ശ്രി​ത നി​യ​മ​നം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ഞ്ചി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ പ്ര​ശാ​ന്തി​നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ അ​സി. എ​ഞ്ചി​നി​യ​ര്‍ ത​സ്തി​ക സൂ​പ്പ​ര്‍ ന്യൂ​മ​റ​റി​യാ​യി സൃ​ഷ്ടി​ച്ചാ​ണ് നി​യ​മി​ച്ച​ത്.