കൊച്ചി: ആലുവ സിഐ സി.എല്‍. സുധീറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ്. നടപടിയെടുത്തതിന് എല്ലാവര്ക്കും നന്ദിയെന്നും ദില്‍ഷാദ് പറഞ്ഞു. സുധീറിനെ സസ്പെൻഡ് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിക്കുക. സിഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു