Home State പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തി ക്രൂരമായ കൊലപാതകം

പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തി ക്രൂരമായ കൊലപാതകം

0

പാലക്കാട്: ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തി ആർ എസ് എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. മമ്പുറം എലപ്പുള്ളി സ്വദേശി സഞ്ജിത്ത്‌ ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് ആരോപണം.

ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സഞ്ജിത് എന്ന ഇരുപത്തേഴുകാരൻ കൊല്ലപ്പെട്ടത്. ജോലിക്ക് പോകാനായി ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘമാണ് സഞ്ജിത്തിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ വെട്ടേൽക്കാത്ത ഒരുഭാ​ഗവും ഇല്ലെന്നാണ് വിവരം. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഞ്ജുവിന്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here