Home State നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന് ജാമ്യം

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017-മുതൽ ഇയാൾ റിമാൻഡിലാണ്. കേസിൽ പൾസർ സുനി അടക്കം മൂന്നു പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്.

മുൻപ് പല തവണ മണികണ്ഠൻ അടക്കം റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. എന്നാൽ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മണികണ്ഠന് കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ പ്രതികളായ പൾസർ സുനി, വിജേഷ്, മാർട്ടിൻ എന്നിവർ ഇപ്പോഴും വിചാരണത്തടവുകാരായി റിമാൻഡിൽ തന്നെയാണുള്ളത്. 2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠൻ അടക്കമുള്ള പ്രതികൾ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here