Home State മദ്യലഹരിയില്‍ കാട്ടാനകളെ കാണാന്‍ വേണ്ടി നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചില്‍ വലിഞ്ഞുകയറി; ലഹരി ഇറങ്ങിയപ്പോള്‍ താഴെ ഇറങ്ങാന്‍ ഭയം; ഒടുവില്‍ യുവാവിനെ അഗ്നിരക്ഷാ സേന താഴെ ഇറക്കി

മദ്യലഹരിയില്‍ കാട്ടാനകളെ കാണാന്‍ വേണ്ടി നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചില്‍ വലിഞ്ഞുകയറി; ലഹരി ഇറങ്ങിയപ്പോള്‍ താഴെ ഇറങ്ങാന്‍ ഭയം; ഒടുവില്‍ യുവാവിനെ അഗ്നിരക്ഷാ സേന താഴെ ഇറക്കി

0

കോതമംഗലം: മദ്യലഹരിയിലായ ആദിവാസി യുവാവ് പാലച്ചിന്റെ ആര്‍ച്ചില്‍ കയറി വിഷമിച്ചപ്പോള്‍, താഴെ ഇറക്കിയത് ഫയര്‍ഫോഴ്‌സ്. കാട്ടാനകളെ കാണുവാന്‍ വേണ്ടിയാണ് യുവാവ് പാലത്തിന്റെ ആര്‍ച്ചില്‍ കയറിയത്. ലഹരി ഇറങ്ങിയപ്പോഴാണ് താഴേക്ക് ഇറങ്ങാന്‍ പേടിയായത്.

മാമലക്കണ്ടം ഇളബ്ലാശേരി കുടി അരുണ്‍ പ്രകാശാണ്(26) നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ താഴെയിറങ്ങിയത്. മദ്യപിച്ചെത്തിയ ഇയാള്‍ പാലത്തിന്റൈ ആര്‍ച്ചിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു.

ഇന്ന് വൈകിട്ട് 4 മണിയോടെ ആണ് സംഭവം. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സി നേയും പൊലീസിനേയും അറിയിക്കുകയായിരുന്നു.അരുണ്‍ പ്രകാശിനോട് ഇറങ്ങി വരുവാന്‍ പലവട്ടം പറഞ്ഞെങ്കിലും ഭയപ്പെട്ട് ഇയാള്‍ ആര്‍ച്ചില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് ഗോവണി വഴി ഫയര്‍ ഫോഴ്‌സ് സംഘം ഇയാളെ താഴെ ഇറക്കി, ഊന്നുകല്‍ പൊലീസിന് കൈമാറി.

തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ഇയാളെ കൂട്ടി കൊണ്ടുപോയി. താന്‍ ആനകളെ കാണാനാണ് ആര്‍ച്ചിന് മുകളില്‍ കയറിയതെന്നാണ് ഇയാള്‍ അടുപ്പക്കാരോട് വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here