തിരുവനന്തപുരം:അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റാകും. നാളെ (നവംബര്‍ പതിമൂന്നിന്) കാലാവധി അവസാനിക്കുന്ന എന്‍ വാസുവിന് പകരമാണ് അനന്തഗോപൻ്റെ നിയമനം. പത്തനംതിട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപന്‍. നിലവില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും. രണ്ട് വര്‍ഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിൻ്റെ കാലാവധി.
പത്തനംതിട്ടയില്‍ നിന്നുള്ള സിപിഎമ്മിൻ്റെ പ്രമുഖ നേതാവിനെ തന്നെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ തലപ്പത്തേക്ക് കൊണ്ടു വരികയാണ്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോര്‍ഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങള്‍ക്കടക്കം സഹായമാകുമെന്നാണ് പ്രതീക്ഷ.