Home World ലക്ഷ്യം ഇന്ത്യന്‍ മഹാസമുദ്രം; പാകിസ്ഥാന് അത്യാധുനിക യുദ്ധക്കപ്പല്‍ കൈമാറി ചൈന

ലക്ഷ്യം ഇന്ത്യന്‍ മഹാസമുദ്രം; പാകിസ്ഥാന് അത്യാധുനിക യുദ്ധക്കപ്പല്‍ കൈമാറി ചൈന

0

ബെയ്ജിങ്: ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമിട്ട് പാകിസ്ഥാന് അത്യാധുനിക പടക്കപ്പല്‍ നല്‍കി ചൈന. ചൈന ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും അത്യാധുനികമായ യുദ്ധക്കപ്പലാണിതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ നാവികശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തുന്ന നീക്കമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ചൈന സ്‌റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്‍ നിര്‍മിച്ച്‌ കൈമാറിയ 054എ/പി ടൈപ്പ് പടക്കപ്പലിന് പാക് നാവികസേന പിഎന്‍എസ് തുഗ്‌റില്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച ഷാങ്ഹായിയില്‍ നടന്ന ചടങ്ങിലാണ് കപ്പല്‍ കൈമാറിയത്. അത്യാധുനിക യുദ്ധസന്നാഹങ്ങളും സ്വയം പ്രതിരോധ സംവിധാനങ്ങളും കപ്പലിലുണ്ടെന്നും പാകിസ്ഥാന്‍ നാവികസേന അറിയിച്ചു. ഭാവിയില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ കൂടി ചൈന പാകിസ്ഥാന് കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here