തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. മൂന്ന് ദിവസം സംസ്ഥാനത്ത് കനത്തമഴയുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്തമഴ പ്രവചിച്ചതിന് തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, പാലക്കാട്, കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന ര്‍ദ്ദമായി മാറി പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു നവംബര്‍ 11 രാവിലെയോടെ തമിഴ്നാടിന്‍റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ അറബികടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദം അടുത്ത 3 ദിവസം കൂടി പടിഞ്ഞാറു -തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.