മു​ല്ല​പ്പെ​രി​യാ​ര്‍ ബേ​ബി ഡാ​മി​ല്‍ കേ​ര​ള​വും ത​മി​ഴ്‌​നാ​ടും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യെന്ന് സൂചന

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ബേ​ബി ഡാ​മി​ല്‍ കേ​ര​ള​വും ത​മി​ഴ്‌​നാ​ടും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി തെ​ളി​വ്. മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ജൂ​ണ്‍ 11ന് ​കേ​ര​ള-​ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബേ​ബി ഡാം ​പ​രി​സ​ര​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. 15 മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. തു​ട​ർ ന​ട​പ​ടി​ക്കാ​യി മ​രം മു​റി​ക്ക​നു​ള്ള അ​നു​മ​തി തേ​ടി ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ​യും ന​ൽ​കി.

മേ​ൽ​നോ​ട്ട സ​മി​തി അ​ധ്യ​ക്ഷ​ൻ ഗു​ൽ​ഷ​ൻ രാ​ജാ​ണ് കേ​ര​ള​ത്തി​ന് ക​ത്ത​യ​ച്ച​ത്. ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ടി.​കെ ജോ​സി​ന് സെ​പ്തം​ബ​ർ മൂ​ന്നി​നാ​ണ് ക​ത്ത് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.