ലണ്ടൻ: വളർത്തുമൃഗങ്ങൾക്ക് സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നറിയപ്പെടുന്നു.
ഈ വകഭേദം അതിന്റെ വർദ്ധിച്ച സംക്രമണക്ഷമതയും പകർച്ചവ്യാധിയും കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തിൽ പറയുന്നു. വളർത്തുമൃഗങ്ങളിൽ സാർസ് കോവ് 2 ആൽഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയൽ പഠനനമാണിത്. രണ്ട് പൂച്ചകൾകൾക്കും ഒരു നായയ്ക്കും പിസിആർ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു.
ഈ വളർത്തുമൃഗങ്ങളുടെ പല ഉടമകൾക്കും അവരുടെ വളർത്തുമൃഗങ്ങൾ അസുഖം വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുതായും പഠനത്തിൽ പറയുന്നു.
‘ഈ വളർത്തുമൃഗങ്ങൾക്കെല്ലാം കഠിനമായ മയോകാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ഉൾപ്പെടെയുള്ള ഹൃദ്രോഗത്തിന്റെ തുടക്കമുണ്ടായിരുന്നു…’ യുകെയിലെ റാൽഫ് വെറ്ററിനറി റഫറൽ സെന്ററിലെ ഗവേഷകനായ ലൂക്കാ ഫെറാസിൻ പറഞ്ഞു. ഒപ്പമുണ്ടമായിരുന്ന മറ്റ് മൃഗങ്ങൾക്ക് സാർസ് കോവ് 2 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ലൂക്കാ പറഞ്ഞു.
വളർത്തുമൃഗങ്ങളിലെ കൊറോണ അണുബാധ താരതമ്യേന അപൂർവമായ അവസ്ഥയായി തുടരുന്നു. ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്കാണ് ഇത് പകരുന്നത്. തിരിച്ചും സംഭവിക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.