Home National ലിവിംഗ് ടുഗെദർ വിവാഹമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

ലിവിംഗ് ടുഗെദർ വിവാഹമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

0

ചെന്നൈ: നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചാൽ (ലിവിംഗ് ടുഗെദർ) നീണ്ടകാലത്തെ സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്ന്
മദ്രാസ് ഹൈക്കോടതി. നീണ്ടകാലത്തെ സഹവാസത്തിൻ്റെ പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിനി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണു ജസ്റ്റിസുമാരായ എസ്.വൈദ്യനാഥൻ, ആർ.വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബക്കോടതിയുടെ സമാന ഉത്തരവ് ചോദ്യം ചെയ്താണു യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2013ൽ മോതിരം മാറി വിവാഹിതരായെന്നും കല്യാണച്ചടങ്ങിന്റെ ഭാഗമായി തന്റെ കാലിൽ വരൻ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു. പലപ്പോഴായി വൻതുക കൈപ്പറ്റിയ യുവാവ് 2016ൽ പിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിനാൽ ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here