Home State ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍

ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍

0

കൊല്ലം: ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍. പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. നിരന്തരമായി ഒന്നര വര്‍ഷത്തോളമാണ് ഇയാളില്‍ നിന്നും ബാലികയ്ക്ക് പീഡനം നേരിടേണ്ടി വന്നതെന്നാണ് പ്രാഥമിക വിവരം.

വീട്ടില്‍ ആളില്ലാത്ത സമയങ്ങള്‍ നോക്കിയാണ് ഇയാള്‍ ബാലികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. ഇത് ഒന്നരവര്‍ഷത്തോളം തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്ത് വരുന്നത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത്, പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here