തിരുവനന്തപുരം: പത്മ മാതൃകയില്‍ സംസ്ഥാനം നല്കാന് തീരുമാനിച്ച കേരള പുരസ്കാരത്തിൻ്റെ പേരുകള്‍ ജേതാക്കള്‍ അവരുടെ പേരിനൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ലെന്ന് വ്യവസ്ഥ. പുരസ്കാര ജേതാവ് ആഗ്രഹിച്ചാല്‍ അത് ധരിച്ച് സംസ്ഥാന ചടങ്ങുകളില്‍ പങ്കെടുക്കാം. കേരളീയ പുരസ്കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിദേശ പൗരന്മാരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പുരസ്കാരത്തിന് പരിഗണിക്കും. ജോലിക്കും ബിസിനസിനുമായി രാജ്യത്തിൻ്റെയും ലോകത്തിെന്റയും വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കേരളീയരെയും പരിഗണിക്കും.
ഒരിക്കല്‍ ഈ പുരസ്കാരം നേടിയവരെ അഞ്ച് വര്‍ഷം കഴിഞ്ഞ ശേഷമേ മറ്റ് കേരള പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കൂ. പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാറിന് ഇളവ് നല്‍കാം. മൊത്തം പുരസ്കാരങ്ങളുടെ എണ്ണം ഒരു വര്‍ഷത്തില്‍ പത്തില്‍ കൂടില്ല.
കല, സാമൂഹിക സേവനം, പൊതുകാര്യം, സയന്‍സ്, എന്‍ജിനീയറിങ്, വാണിജ്യം, വ്യവസായം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വിസ്, കായികം എന്നീ മേഖലകള്‍ക്ക് പുറമെ കൃഷിമത്സ്യബന്ധനംസാംസ്കാരികമനുഷ്യാവകാശപരിസ്ഥിതി സംരക്ഷണംവന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളിലുള്ളവരെയും പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരെ വിരമിച്ചശേഷമേ പരിഗണിക്കൂ. കീര്‍ത്തിമുദ്ര, സാക്ഷ്യപത്രം, കീര്‍ത്തിമുദ്രയുടെ ചെറുപതിപ്പ് എന്നിവ പുരസ്കാരമായി നല്‍കും. കാഷ് അവാര്‍ഡ് ഇല്ല. കീര്‍ത്തിമുദ്രയുടെ ചെറുപതിപ്പ് മെഡല്‍ രൂപത്തിലുള്ളതും സ്വര്‍ണം, വെള്ളി, ചെമ്ബ് ലോഹങ്ങള്‍ കൊണ്ട് രൂപകല്പന ചെയ്തതുമാകും. ഗവര്‍ണറുടെ കൈയൊപ്പ് ചാര്ത്തിയതാകും സാക്ഷ്യപത്രം.
എല്ലാവര്‍ഷവും ഏപ്രിലില്‍ പൊതുഭരണവകുപ്പ് നാമനിര്‍ദേശം ക്ഷണിക്കും. സ്വന്തമായി അേപക്ഷ സ്വീകരിക്കില്ല. ആര്‍ക്കും മറ്റുള്ളവരെ നിര്‍ദേശിക്കാം. ജില്ല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്കോര്പറേഷനുകള് തുടങ്ങി തദ്ദേശസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, വകുപ്പ് സെക്രട്ടറിമാര്‍, മന്ത്രിമാര്‍, എം.പി, എം.എല്‍.എ എന്നിവര്‍ക്കും നാമനിര്‍ദേശം നല്‍കാം. മൂന്ന് തലങ്ങളിലാകും പരിശോധന. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.