തിരൂര്‍: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടുന്നു പറയുമ്പോഴാണ് സുധാകരൻ്റെ പുതിയ വിമർശനം. സെമി കേഡര്‍ ശൈലി പാര്‍ട്ടിയില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണെന്ന് കെ സുധാകരന്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.
വി എം.സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് സുധാകന്‍ തിരൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
‘സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ’. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു.
ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന്‍ പറഞ്ഞു.