പൂഞ്ഞാര്‍: യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തില്‍ വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആര്‍ടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
ഈ നടപടിയെടുത്തത് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെതിരേയാണ്. ഇയാള്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയാണ് ബസ് ഓടിച്ചത്.
ഇപ്രകാരം ബസിന് നാശനഷ്ടവും, യാത്രക്കാരുടെ ജീവന് ഭീഷണിയും വരുത്തിയ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത് ഗതാഗതമന്ത്രി ആന്റണി രാജുവാണ്.