Home Local News വാ​ഹ​നാ​പ​ക​ട​ത്തി​നി​ട​യി​ല്‍ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി കടന്ന ര​ണ്ടു​പേ​ര്‍ പിടിയില്‍

വാ​ഹ​നാ​പ​ക​ട​ത്തി​നി​ട​യി​ല്‍ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി കടന്ന ര​ണ്ടു​പേ​ര്‍ പിടിയില്‍

0

കൂ​ത്തു​പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​നി​ട​യി​ല്‍ യു​വാ​വി​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി മു​ങ്ങി​യ ര​ണ്ടു​പേ​രെ കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി. ചാ​ല​ക്കു​ന്നി​ല്‍ ബ​സി​നു പി​റ​കി​ല്‍ കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​വി​വ​രം അ​റി​യു​ന്ന​തിനായി ​ ബ​സ്​ യാ​ത്ര​ക്കാ​ര​നാ​യ നാ​റാ​ത്ത് സ്വ​ദേ​ശി സം​ഗീ​ത് സീ​റ്റി​ല്‍ ബാ​ഗു​വെച്ച്‌ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍, അ​ല്‍​പ​സ​മ​യ​ത്തി​ന​കം തി​രി​ച്ച്‌ ബ​സി​ലെ​ത്തി​യ​പ്പോ​ള്‍ സീ​റ്റി​ല്‍ ബാ​ഗു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ല്‍ ര​ണ്ടു​പേ​ര്‍ ബാ​ഗു​മാ​യി മാ​ന​ന്ത​വാ​ടി ബ​സി​ല്‍ ക​യ​റു​ന്ന​ത് മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്നു.
തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു .

കൂ​ത്തു​പ​റ​മ്പ് സ്​​റ്റാ​ന്‍​ഡി​ല്‍ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളി​ല്‍​ നി​ന്ന് സം​ഗീ​തി​ന്‍റെ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. സു​ഹൃ​ത്തി​ൻ്റെതെ​ന്ന് ക​രു​തി​യാ​ണ് ബാ​ഗ് എ​ടു​ത്ത​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി. ഇ​രു​വ​രെ​യും കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here