പാലക്കാട്: കനത്ത മഴയില്‍ കാര്ഷകാർ പ്രതിസന്ധിയില്‍. ജില്ലയിലെ നെല്‍ കര്‍ഷകര്‍ വിളവെടുപ്പ് സമയത്ത് നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ്.
മഴ തുടരുന്നതോടെ പച്ചക്കറി കര്‍ഷകരും ഏറെ പ്രതിസന്ധിയിലാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഉച്ചയക്കു ശേഷമുള്ള മഴ മുന്‍ വര്‍ഷങ്ങളില്‍ അനുഭപ്പെടാറുണ്ടെങ്കിലും നിര്‍ത്താതെയുള്ള മഴ ഇതാദ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
ജില്ലയില്‍ നെല്ല്, പച്ചക്കറി മേഖലയില്‍ 1168.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ പറയുന്നു . ജൂണ്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള കൃഷി വകുപ്പിന്റെ കണക്ക് പ്രകാരമുള്ള കണക്കാണിത് . വിളവ് ഇറക്കിയ 760.567 ഹെക്ടര്‍ കൃഷി സ്ഥലമാണ് മഴയില്‍ നശിച്ചത്. ഒക്ടോബര്‍ 11, 12 തീയതികളില്‍ മാത്രം രണ്ടേകാല്‍ കോടിയുടെ കൃഷി നാശം ഉണ്ടായതായും കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.
അതിനുശേഷം സംഭവിച്ച നഷ്ടത്തിന്റെ കണക്ക് കൃഷി വകുപ്പ് ശേഖരിച്ചു വരുന്നതേയുള്ളൂ.
നവരാത്രി അവധി കഴിഞ്ഞ് അവ കൂടി ലഭിക്കുന്നതോടെ നഷ്ടം കുത്തനെ ഉയരും. നെല്‍കൃഷി കഴിഞ്ഞാല്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ളത് പച്ചക്കറിയാണ്.