അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബർ മുതൽ ഭക്തർക്കായി തുറക്കും: ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ : അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബർ മുതൽ ഭക്തർക്കായി തുറന്നു കൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തറ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും ട്രസ്റ്റ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രസ്റ്റിന്റെ പ്രതികരണം.

രണ്ട് വർഷത്തിനുള്ളിൽ തന്നെ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ക്ഷേത്രത്തിന്റെ അടിത്തറയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അടുത്തമാസത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും ട്രസ്റ്റ് ട്വിറ്ററിൽ കുറിച്ചു. ഈ മാസം ആദ്യമാണ് രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായാണ് ഇക്കാര്യം അറിയിച്ചത്.