പാലക്കാട്: കഴുത്തോളം മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഉറക്കെ കരയുന്ന നായ. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നായയുടെ ദേഹത്തേയ്‌ക്ക് മണ്ണിടിയിഞ്ഞ് വീണത്. നായയെ രക്ഷിക്കാനാണ് നാട്ടുകാര്‍ ഓടിയെത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നത്.
മണ്ണ് പൂര്‍ണമായും നീക്കിപ്പോള്‍ കാണുന്നത് അതിദാരുണമായ കാഴ്‌ച്ചയായിരുന്നു.
പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലാണ് സംഭവം. മണ്ണിനടിയില്‍ നായയുടെ ആറ് കുഞ്ഞുങ്ങള്‍ കൂടി ഉണ്ടായിരുന്നു. അവയുടെ ജീവന്‍ രക്ഷിക്കാനാണ് ഈ നായ ഉറക്കെ കരഞ്ഞതെന്ന് നാട്ടുകാര്‍ക്ക് പിന്നീടാണ് മനസിലായത്.
എന്നാല്‍ ആറ് നായ്‌ക്കുട്ടികളില്‍ രണ്ട് എണ്ണത്തെ മാത്രയെ രക്ഷിക്കാനായുള്ളൂ.
ഹൈദരാലിയുടെ വീട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് നായക്ക് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. വളരെ കുറച്ച് ദിവസം മാത്രം പ്രായമുള്ള നായക്കുട്ടികളാണിത്. നാട്ടുകാരുടെ പരിചരണത്തില്‍ രണ്ട് നായക്കുട്ടികളും അമ്മ നായയും സുഖം പ്രാപിച്ച് വരുന്നു.