ഗൂഡല്ലൂര്‍: വയനാട് മേപ്പാടി രാജമല ഭാഗത്ത് നാല് മാവോവാദികളെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി. മാവോവാദി ദൗത്യസേന, ലോക്കല്‍ പൊലീസ് ഉള്‍പ്പെടെ ജാഗ്രതയിലാണ്.
നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാണ്. ദേവാല, ചേരമ്പാടി, എരുമാട്, അമ്പലമൂല, നെലാക്കോട്ട, ദേവര്‍ഷോല എന്നീ പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.