സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ​ജെ​ഡി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്

പാറ്റ്ന: സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ​ജെ​ഡി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്. ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​നും ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ഹാ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി ഭ​ക്ത ച​ര​ൺ ദാ​സ്. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത സീ​റ്റു​ക​ളാ​ണ് ആ​ർ​ജെ​ഡി കോ​ൺ​ഗ്ര​സി​നു ന​ല്കി​യ​തെ​ന്നു ദാ​സ് കു​റ്റ​പ്പെ​ടു​ത്തി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന താ​രാ​പു​ർ, കു​ശേ​ശ്വ​ർ അ​സ്താ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ആ​ർ​ജെ​ഡി ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​താ​ണു കോ​ൺ​ഗ്ര​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് മ​ത്‌​സ​രി​ച്ച സീ​റ്റാ​ണു കു​ശേ​ശ്വ​ർ അ​സ്താ​ൻ.

അ​തേ​സ​മ​യം, ര​ണ്ടു സീ​റ്റ് വി​ജ​യി​ച്ച് നി​തീ​ഷ്കു​മാ​ർ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ആ​ർ​ജെ​ഡി ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 70 സീ​റ്റി​ൽ മ​ത്സ​രി​ച്ച് 20ൽ ​മാ​ത്രം വി​ജ​യി​ച്ച കോ​ൺ​ഗ്ര​സാ​ണ് അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് ത​ങ്ങ​ളെ അ​ക​റ്റി​യ​തെ​ന്ന് ആ​ർ​ജെ​ഡി കു​റ്റ​പ്പെ​ടു​,ത്തു​ന്നു. ആ​ർ​ജെ​ഡി​യാ​ണു നി​യ​മ​സ​ഭ​യി​ലെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. 2005നു​ശേ​ഷം ബി​ഹാ​റി​ൽ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.