Home State വസ്ത്രത്തിനുള്ളിലെ രഹസ്യ അറകളിൽ 21 ലക്ഷത്തിൻ്റെ കുഴല്‍പണം; പാലക്കാട് ഒരാള്‍ പിടിയില്‍

വസ്ത്രത്തിനുള്ളിലെ രഹസ്യ അറകളിൽ 21 ലക്ഷത്തിൻ്റെ കുഴല്‍പണം; പാലക്കാട് ഒരാള്‍ പിടിയില്‍

0

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 21 ലക്ഷം രൂപയുടെ കുഴല്‍പണം ആര്‍പിഎഫ് പിടികൂടി. മഹാരാഷ്ട്ര സോലാങ്കൂര്‍ സ്വദേശിയായ വാണ്ടുരങ്കില്‍ നിന്നാണ് പണം പാലക്കാട് ആര്‍പിഎഫ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്.

ആര്‍പിഎഫ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി പണം കടത്താനായിരുന്നു ശ്രമം. ട്രെയിനില്‍ ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പണം കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് പാലക്കാട് നിന്ന് പണം ആര്‍പിഎഫ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here