ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരത്തിൽ. ലഖിംപുർ ഖേരിയിൽ കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ നിരാഹാരസമരം തുടരുമെന്ന് സിദ്ദു പറഞ്ഞു.
ലഖിംപുരിൽ കൊല്ലപ്പെട്ട പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം. കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് സിദ്ദു സമരം ആരംഭിച്ചത്.
അതേസമയം ലഖിംപുരിൽ സുരക്ഷ വർധിപ്പിച്ചു. ആശിഷ് മിശ്ര ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് സുരക്ഷ വർധിപ്പിച്ചത്. ലഖിംപുരിലെ ഇന്റർനെറ്റും വിഛേധിച്ചു.