കൊച്ചി: കാറില്‍ ‘സിറ്റിസന്‍ ഓഫ് ഇന്ത്യ’ ബോര്‍ഡ് വെച്ചയാളില്‍ നിന്ന് പിഴ ഈടാക്കി അധികൃതര്‍. വാഴക്കാല സ്വദേശി ടെറന്‍സ് പാപ്പാളിയാണ് സര്‍ക്കാര്‍ വാഹനങ്ങളിലേതു പോലെ ചുവപ്പില്‍ വെളള അക്ഷരങ്ങളില്‍ ‘സിറ്റിസന്‍ ഓഫ് ഇന്ത്യ’ ബോര്‍ഡ് വച്ച് യാത്ര ചെയ്തത്.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളില്‍ എഴുതി വയ്‌ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ വലിപ്പത്തിലും മാതൃകയിലുമായിരുന്നു ടെറന്‍സിന്റെ സ്വന്തം കാറിന്റെ മുന്നിലെയും പിന്നിലെയും ബോര്‍ഡുകള്‍.
നിരവധിപ്പേരാണ് നിയമവിരുദ്ധമായി സര്‍ക്കാരിന്റെ ബോര്‍ഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് താന്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതെന്നാണ് ടെറന്‍സ് പറഞ്ഞത്
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പില്‍ ലഭിച്ച ഫോട്ടോ പരിശോധനയ്‌ക്കു വിധേയമാക്കിയാണ് ഉദ്യോഗസ്ഥര്‍ നടപടിക്ക് എടുത്തത്. ഉടമയുടെ വിലാസം കണ്ടെത്തി വീട്ടിലെത്തുമ്പോള്‍ ആദ്യം തര്‍ക്കം ഉന്നയിച്ചെങ്കിലും പിന്നീട് ബോര്‍ഡ് അഴിക്കാന്‍ ടെറന്‍സ് തയ്യാറാകുകയായിരുന്നു. ഇന്ത്യക്കാരനാണ് എന്നത് അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ദേശിയ പതാകയും ബോര്‍ഡും ഉപയോഗിച്ചതെന്നാണ് ടെറന്‍സ് പറഞ്ഞത് .