Home Local News ജോലി കഴിഞ്ഞ് മടങ്ങിയ സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങിയ സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു

0

തിരുവനന്തപുരം: ജോലി കഴിഞ്ഞ് മടങ്ങിയ സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശിയായ സുരേഷ് കുമാർ( 55) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് തന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ആറാലുമൂട്ടിൽ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്ഐ ആയിരുന്നു സുരേഷ്. മൃതദേഹം ഇന്ന് സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here