Home Finance കുതിപ്പു തുടർന്ന് ഇന്ധന വില; പെട്രോളിന് 105 രൂപ കടന്നു

കുതിപ്പു തുടർന്ന് ഇന്ധന വില; പെട്രോളിന് 105 രൂപ കടന്നു

0

തിരുവനന്തപുരം: പതിവു പോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103 രൂപ 12 പൈസയും, ഡീസലിന് 96 രൂപ 41 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ഡീസലിന് 2.97 രൂപയും, പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here