Home State അഴിമതിക്കെതിരെ പരാതി നൽകിയതിന് വധഭീഷണി; സിപിഐ ജില്ലാ നേതാക്കൾക്കെതിരെ പരാതി

അഴിമതിക്കെതിരെ പരാതി നൽകിയതിന് വധഭീഷണി; സിപിഐ ജില്ലാ നേതാക്കൾക്കെതിരെ പരാതി

0

ഇടുക്കി: അഴിമതിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് വധ ഭീഷണി നേരിടുന്നുവെന്ന് പരാതി. സിപിഐ ഇടുക്കി ജില്ലാ നേതാക്കള്‍ക്കെതിരെയാണ് വണ്ടന്‍മേട് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എം.കരുണാകരന്‍ നായരാണ് ജില്ലാ പൊലീസ് മേധാവിക്കും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ.ശിവരാമനും പരാതി നല്‍കിയത്.

മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി കൃഷ്ണന്‍ കുട്ടി, ഉടുമ്ബന്‍ പാല മണ്ഡലം സെക്രട്ടറി വി ധനപാല്‍, കെ സജികുമാര്‍ എന്നിവര്‍ക്കതിരെയാണ് പരാതി. നേതാക്കളുടെ അഴിമതിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് വധ ഭീഷണി നേരിടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്നാണ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here