ടാറ്റ മോട്ടോർസ് കമ്പനിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പത്ത് പേർ അറസ്റ്റിൽ

മുംബൈ: താനെയിൽ ടാറ്റ മോട്ടോർസ് കമ്പനിയിൽ തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. തൊഴിൽ നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് 23.83 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.കൽവ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മകന് ജോലി നൽകാമെന്ന പറഞ്ഞ് 52 രണ്ടുകാരിയെ സംഘം കബളിപ്പിക്കുയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

2020 ഓഗസറ്റിലാണ് കേസിനാസ്പദമായ സംഭവം.മാനവ വിഭവശേഷി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ സംഘം ടാറ്റ മോട്ടോർസിൽ മകന് ജോലി നൽകുമെന്ന ഉറപ്പ് നൽകി. തുടർന്ന് പ്രൊസസിങ്ങ് ഫീസെന്നും മറ്റും പറഞ്ഞ് സ്ത്രീയിൽ നിന്ന് വൻ തുക കൈക്കലാക്കുകയായിരുന്നു.ഒരു വർഷത്തിലേറയായി മെബൈൽ വാലറ്റ് വഴിയാണ് പണം കൈമാറിയിരുന്നത്. ജോലി നൽകുന്നത് സംബന്ധിച്ച പല കാരണങ്ങൾ പറഞ്ഞാണ് ഓരോ തവണയും സംഘം പണം ആവശ്യപ്പെട്ടിരുന്നതെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം സമാന രീതിയിൽ വ്യാജ തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തെ മുംബൈ പോലീസ് അറ്‌സ്റ്റ് ചെയ്തിരുന്നു. വെബ് സൈറ്റുകളിലൂടെ ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ജോലി നൽകുന്നതിനായി പണം ആവശ്യപ്പെടുന്നതുമാണ് തട്ടിപ്പിന്റെ രീതി. പണം കൈക്കലാകുന്നതോടെ തൊഴിൽ അന്വേഷകരെ കബളിപ്പിച്ച് സംഘം കടന്നു കളയും.

ഇത്തരത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വൻ തുക കൈക്കലാക്കുന്ന സംഘങ്ങൾ ഇടക്കാലത്തായി വീണ്ടും സജീവമാകുന്നുണ്ടെന്ന് കവാല പോലീസ് വ്യക്തമാക്കി. കൊറോണ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടവരാണ് ഇത്തരം ചതിക്കുഴികളിൽ വീഴുന്നവരിലേറെയും.