കാസർകോട് : കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. കാസർകോട് കർമ്മംതൊടിയിൽ കാവുങ്കാൽ സ്വദേശി കുഞ്ഞമ്പുനായരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പുനായരെ മംഗളൂരുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അപകടത്തിൽ ചത്ത 37 കിലോഗ്രാം ഭാരം വരുന്ന കാട്ടുപന്നിയെ വനംവകുപ്പ് അധികൃതരെത്തി പോസ്റ്റ്മോർട്ടത്തിനുശേഷം കുഴിച്ചിട്ടു.