ഇംഫാൽ: ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മണിപ്പൂരില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷെരീഫ് എന്നയാളാണ് അറസ്റ്റിലായത്.
ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം 42 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഇംഫാലില്‍ നിന്നും ഡെല്‍ഹിയിലേക്ക് യാത്ര ചെയ്യാനായിരുന്നു മൊഹമ്മദ് എത്തിയത്. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.